ഇരിട്ടി: ആറളംഫാമിൽ ചെറുധാന്യ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ഫാമിലെ ബ്ലോക്ക് 8 ൽ കൃഷി ചെയ്ത 2.5 ഹെക്ടർ സ്ഥലത്തെ റാഗിയാണ് ആദ്യഘട്ടത്തിൽ വിളവെടുപ്പ് നടത്തിയത്. ഫാമിന്റെ വൈവിധ്യവത്കരണവുമായി ബന്ധപ്പെട്ട് വിവിധ കാർഷിക വിളകൾ ഉദ്പ്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെറുധാന്യ കൃഷി നടത്തിയത്. അന്താരാഷ്ട്ര മില്ലറ്റ് വർഷം പൂർത്തീകരിച്ചതിന്റെ പ്രചോദനത്തിൽ നിന്ന് വയനാട്, അടപ്പാടി തുടങ്ങിയ ആദിവാസി മേഖലകളിൽ നിന്ന് ശേഖരിച്ച വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. വിളവെടുപ്പിലൂടെ ശേഖരിക്കുന്ന റാഗി ഉപയോഗിച്ച് മൂല്യവർദ്ധിത ഉല്പ്പനങ്ങൾ ഉണ്ടാക്കുവാനുള്ള ആസൂത്രണമാണ് ഫാമിൽ നടക്കുന്നത്.
Post a Comment