ഇരിട്ടി: എടൂര്‍ നെടുമുണ്ട വിശുദ്ധ യൂദാശ്ലീഹായുടെ തീർത്ഥാടന ദേവാലത്തിന്റെ വെഞ്ചരിപ്പും തിരുശേഷിപ്പ് പ്രതിഷ്ഠയും തിരുനാളും നവംബര്‍ 9 മുതല്‍ 17 വരെ നടക്കും. സെന്റ് മേരീസ് ഫൊറോന പള്ളിക്ക് കീഴില്‍ നെടുമുണ്ടയിലുണ്ടായിരുന്ന തീര്‍ഥാടന കേന്ദ്രം ഒരു കോടി രൂപയിലധികം മുടക്കിയാണ് നവീകരിച്ചത്. 8 ന് വിശുദ്ധന്റെ തിരുശേഷിപ്പ് വഹിച്ച് എടൂര്‍ സെന്റ് ഫൊറോന പള്ളിയിലെ 7 റീജിയനുകളിലും തീര്‍ഥാടന പ്രയാണം നടത്തും. 9 ന് ഉച്ചക്ക് 2.45 ന് എടൂർ ഇടവക ദേവാലയത്തിൽ നിന്നും തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള യാത്ര നെടുമുണ്ട പള്ളിയിലേക്ക് പുറപ്പെടും . തുടർന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി തീര്‍ഥാലയത്തിന്റെ വെഞ്ചരിപ്പും തിരുശേഷിപ്പ് പ്രതിഷ്ഠയും നടത്തും. കുര്‍ബാന അര്‍പ്പിക്കും. വികാരിജനറല്‍ ഫാ. ആന്റണി മുതുകുന്നേല്‍, വികാരി ഫാ.തോമസ് വടക്കേമുറിയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 10 ന് 4 ന് നെടുമുണ്ടയില്‍ വിശുദ്ധന്റെ തിരുനാളിന് വികാരിജനറല്‍ ഫാ.മാത്യു ഇളംതുരുത്തിപടവില്‍ കൊടിയേറ്റും. 17 വരെ തിരുനാള്‍ ദിവസങ്ങളില്‍ വൈകിട്ട് 4.30 ന് കുര്‍ബാന, നൊവേന, വചനപ്രഘോഷണം, തിരുശേഷിപ്പ് ആശീര്‍വാദം എന്നിവ ഉണ്ടാകും. തിരുകര്‍മങ്ങള്‍ക്ക് യഥാക്രമം ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, ഫാ.ഇമ്മാനുവല്‍ പൂവത്തിങ്കല്‍, ഫാ.കുര്യാക്കോസ് കളരിക്കല്‍, ഫാ.സജി അട്ടേങ്ങാട്ടില്‍, ഫാ.ആശിഷ്, ഫാ.റോബിന്‍, ഫാ.ബിബിന്‍ തെക്കേടത്ത്, ഫാ.മാര്‍ട്ടിന്‍ കിഴക്കേതലയ്ക്കല്‍, ഫാ.ജോബി പാറത്താനം, എന്നിവര്‍ കാര്‍മികത്വം വഹിക്കും. 17 ന് സമാപന തിരുകര്‍മങ്ങള്‍ക്ക് തലശേരി ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് ഞറളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ പ്രദക്ഷിണവും ഉണ്ടാകും. വെഞ്ചിരിപ്പ് ദിവസം അനുമോദന യോഗത്തിന് ശേഷം സ്‌നേഹവിരുന്ന് ഉണ്ടയിരിക്കും
Post a Comment