ഇരിട്ടി : മുൻഗണനാ വിഭാഗത്തിൽപ്പെടുന്ന മഞ്ഞ (AAY), പിങ്ക് (PHH ) കാർഡുകളിലെ, ഇതുവരെ മസ്റ്ററിങ്ങ് നടത്താത്ത മുഴുവൻ അംഗങ്ങളും അടിയന്തിരമായി മസ്റ്ററിങ്ങ് പൂർത്തീകരിക്കേണ്ടതാണെന്ന് താലുക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിനായി ഇരിട്ടി താലൂക്കിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും നവംബർ 18 മുതൽ 23 വരെ പ്രത്യേക ക്യാമ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ പോസ്സ് മെഷീൻ മുഖാന്തിരം മസ്റ്ററിങ്ങ് നടത്താൽ സാധിക്കാത്തവർക്കും, കൈവിരൽ പതിയാത്തവർക്കും 5 വയസിന് മുകളിലുള്ള, ആധാർ അപ്ഡേറ്റ് ചെയ്തിട്ടുള്ള കുട്ടികൾക്കും ക്യാമ്പുകളിലെത്തി ഫേസ് ആപ്പ് ഉപയോഗിച്ച് ഇ കെ വൈ സി അപ്ഡേഷൻ നടത്താവുന്നതാണ്. ഇതിനായി വരുന്നവർ റേഷൻ കാർഡ്, ആധാർ കാർഡ്, ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ ഫോൺ എന്നിവ കയ്യിൽ കരുത്തേണ്ടതാണ്. നവംബർ മാസത്തിനുള്ളിൽ മസ്റ്ററിങ്ങ് ചെയ്യാത്ത ആളുകൾക്ക് റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നിർബന്ധമായും എല്ലാവരും മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണെന്ന് ഇരിട്ടി താലുക്ക് സപ്ലൈ ഓഫീസർ ബി. ജയശങ്കർ അറിയിച്ചു.
Post a Comment