തലസ്ഥാനത്ത് മ്യുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു



തലസ്ഥാനത്ത് മുരിന്‍ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗി ഈഞ്ചക്കല്‍ എസ്പി മെഡി ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.




ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയല്‍ രോഗമാണിത്. അപൂര്‍വമായി മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗമാണ് മുരിന്‍ ടൈഫസ്. ഈ രോഗാണു പകരുന്നത് പ്രത്യേകതരം ചെള്ളിലൂടെയാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement