കണ്ണൂർ യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് യോഗത്തിലേക്ക് ഇരിച്ച് കയറി കെ.എസ്.യു പ്രതിഷേധം



കണ്ണൂർ : ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഡാറ്റ ചോർത്തൽ, അർഹരായ ഇ-ഗ്രാന്റ്സ് വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിഷേധം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചകൊണ്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചുമായി യൂണിവേഴ്സിറ്റിയിലേക്ക് വന്ന പ്രവർത്തകർ മുന്നിലെ ഗേറ്റ് അടിച്ചുതകർത്ത് സിന്റിക്കേറ്റ് യോഗം നടക്കുന്ന വൈസ് ചാൻസലറുടെ ചേമ്പറിന് മുന്നിലേക്ക് ഇടിച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. പോലീസുമായി നിരവധി സമയം വാക്ക് തകർക്കമുണ്ടാവുകയും, തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് എം.സി അതുൽ, വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, അർജുൻ കോറോം, രാഗേഷ് ബാലൻ, ആഷിത്ത് അശോകൻ, സുഫൈൽ സുബൈർ, റയീസ് തില്ലങ്കേരി, മുബാസ് മാടായി, അക്ഷയ് മാട്ടൂൽ, പ്രകീർത്ത് മുണ്ടേരി, ശ്രീരാഗ് പള്ളിക്കുന്ന്, വൈഷ്ണവ് എം ഉൾപ്പെടെ 13 ഓളം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement