നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ പടക്കശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളും. ഗുരുതരമായി പരിക്കേറ്റവരില്‍ അധികവും സ്ത്രീകളാണ്. ക്ഷേത്രവളപ്പിലും പടക്കപ്പുരയ്ക്ക് സമീപവും നിരവധി പേരാണ് സംഭവ സമയം ഉണ്ടായിരുന്നത്. ആയിരത്തോളം ആളുകള്‍ പ്രദേശത്തുണ്ടായിരുന്നുവെന്നാണ് വിവരം.
ആളുകള്‍ കൂടിനില്‍ക്കെ പടക്കപ്പുര പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുരത്തുവന്നിട്ടുണ്ട്. രണ്ട് ദിവസത്തേക്കുള്ള പടക്കമാണ് പടക്കപ്പുരയില്‍ സൂക്ഷിച്ചിരുന്നതെന്നാണ് വിവരം. സാധാരണ പടക്കം പൊട്ടിക്കുന്നിടത്തല്ല ഇത്തവണ പടക്കം പൊട്ടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഉഗ്രശബ്ദത്തോടെ പടക്കപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. ഒരു മിനിറ്റ് മാത്രമേ ശബ്ദമുണ്ടായിരുന്നുള്ളൂ. പലര്‍ക്കും എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു
Post a Comment