യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഉത്തര മേഖല യുവ സാഹിത്യ ക്യാമ്പ് 'വിത്ത്' നവംബര്‍ ഒന്ന് മുതല്‍ നാലു വരെ കണ്ണൂര്‍ പയ്യാമ്പലം ഇ കെ നായനാർ അക്കാദമിയിൽ നടക്കും. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ നിന്നായി 50 ഓളം യുവ എഴുത്തുകാര്‍ പങ്കെടുക്കും. രണ്ടിന് രാവിലെ 9.30ന് ടി പത്മനാഭന്‍ യുവ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് അധ്യക്ഷത വഹിക്കും. വി കെ സനോജ്, ഡോ. രാവുണ്ണി എന്നിവർ സംസാരിക്കും.
ഒന്നിന് പുതിയകാലം പുതിയ എഴുത്ത് സെഷൻ പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യും. രണ്ടിന്
വായന, കാലം, സമൂഹം സെഷനിൽ എം സ്വരാജ്, കവിതയിലെ പ്രചോദനങ്ങള്‍ സെഷനിൽ ഷീജ വക്കം, കഥയിലെ ജീവിതം സെഷനിൽ എൻ രാജൻ, കവിതയും ജീവിതവും സെഷനിൽ മണമ്പൂർ രാജൻ ബാബു, ജിനേഷ് കുമാർ എരമം എന്നിവർ പ്രഭാഷണം നടത്തും. മൂന്നിന് കഥയിലെ നടത്തങ്ങള്‍ സെഷനിൽ ഇ പി രാജഗോപാലൻ, കഥയുടെ വഴികള്‍ സെഷനിൽ ടിപി വേണുഗോപാലൻ, കെ കെ രമേഷ്, ജീവിതത്തിന്റെ എഴുത്തുകള്‍ സെഷനിൽ സുകുമാരൻ ചാലിഗദ്ദ, ചരിത്രം ദേശം എഴുത്ത് സെഷനിൽ അശോകൻ ചരുവിൽ, കവിതയുടെ അകവും പുറവും സെഷനിൽ മാധവൻ പുറച്ചേരി, ചരിത്രവും സാഹിത്യവും സെഷനിൽ ഡോ. ശ്രീകല മുല്ലശ്ശേരി, ഡിജിറ്റല്‍ കാലത്തെ എഴുത്ത് സെഷനിൽ ഒ പി സുരേഷ്, പെണ്ണിടങ്ങള്‍ ഇന്ദു മേനോൻ എന്നിവർ പ്രഭാഷണം നടത്തും. നവംബര്‍ നാലിന് നടക്കുന്ന സമാപന സമ്മേളനം ഡോ. കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ മുഖ്യാതിഥിയാവും. നാരായണൻ കാവുമ്പായി, ഡോ. ആർ രാജശ്രീ തുടങ്ങിയവർ പ്രഭാഷണം നടത്തും. ക്യാമ്പില്‍ മുപ്പതോളം എഴുത്തുകാര്‍ പങ്കെടുക്കും.
Post a Comment