ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ്


ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യത. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പ്

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യുനമർദ്ദം രൂപപ്പെട്ടു . ഒക്ടോബർ 22 നു രാവിലെയോടെ തീവ്ര ന്യുന മർദ്ദമായും 23 ന് ചുഴലിക്കാറ്റായും ( Cyclonic storm ) ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന് ഒക്ടോബർ 24 ന് ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യത .

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യുന മർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യത .  

മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു . 
തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.

കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും സാധ്യത .

  

Post a Comment

Previous Post Next Post

Join Whatsapp

Advertisement