കണ്ണൂർ രാമന്തളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മംഗലാപുരത്ത് ചികിത്സയിലായിരുന്ന വി പി ശ്രീലേഖ(49)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരത്ത് നിന്നും മംഗളൂരുവിലേക്ക് കൊണ്ടുപോയതായിരുന്നു.
കുരിശുമുക്കിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ നേരത്തെ മരണമടഞ്ഞിരുന്നു. കല്ലേറ്റും കടവിലെ പി വി ശോഭന, ടി വി യശോദ എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോ തൊഴിലാളികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. രാമന്തളി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടാക്കിയ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Post a Comment