സർവ്വത്ര വൈഫൈ അടക്കമുള്ള പുത്തൻ പദ്ധതികളുമായി ബിഎസ്‌എൻഎല്‍. രജത ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്കായി നിരവധി പുത്തൻ പദ്ധതികള്‍ ബിഎസ്‌എൻഎല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വീട്ടില്‍ വൈഫൈ കണക്ഷൻ ഉണ്ടെങ്കില്‍ രാജ്യത്ത് എവിടെ നിന്നും ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന പദ്ധതിയാണ് സർവ്വത്ര വൈഫൈ പദ്ധതി.
ഇതടക്കമുള്ള നിരവധി പ്രഖ്യാപനങ്ങളാണ് കേരള സർക്കിള്‍ സിജിഎം ബി സുനില്‍കുമാർ രജത ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടത്. എഫ് ടി ടി എച്ച് കണക്ഷൻ ഉള്ളവർക്ക് ഇന്ത്യയില്‍ എവിടെ നിന്നും എഫ് ടി ടി എച്ച് ടവറില്‍ നിന്ന് വൈഫൈ ലഭ്യമാകുന്ന പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുന്നത് സർവ്വത്രയുടെ https://portal.bsnl.in/ftth/wifiroaming എന്ന പോർട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കേണ്ടതുണ്ട്. സർവ്വത്ര പദ്ധതിയെ കൂടാതെ സ്മാർട്ട് ഹോം പാക്കേജിലൂടെ കുറഞ്ഞ ചെലവില്‍ വീട്ടിലെ ഇന്റർനെറ്റ് ആവശ്യമായ സിസിടിവി ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇതുകൂടാതെ ബിഎസ്‌എൻഎല്ലിന്റെ ലാൻഡ് ലൈൻ ഉപഭോക്താക്കള്‍ക്ക് അതേ നമ്ബർ നിലനിർത്തി എഫ് ടി ടി എച്ച് സേവനം നല്‍കുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്
Post a Comment