തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീം ലീഗുകാരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം



നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.

ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു ലക്ഷം രൂപ ഷിബിന്റെ പിതാവിന് നഷ്ടപരിഹാരമായി നല്‍കണം. കുറ്റക്കാരെന്ന് കണ്ടെത്തിയ മുസ്ലീംലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.

പ്രതികളുടേത് നിഷ്ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന 6 പ്രതികള്‍ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പോലീസ് 6 പേരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പാസ്പോര്‍ട്ട് തിരികെ കിട്ടത്താതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാന്‍ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു.ഒന്നാം പ്രതിയുടെ അസാന്നിധ്യത്തില്‍ മറ്റ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതില്‍ നിയമ തടസ്സങ്ങളില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

ഹൈക്കോടതി വിധി സന്തോഷകരമെന്ന് പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബത്തിനും നാടിനും ആശ്വാസം നല്‍കുന്ന വിധിയാണിത്. ഒരു സംഘര്‍ഷവും ഇല്ലാത്തപ്പോഴാണ് ഷിബിന്‍ കൊല്ലപ്പെട്ടത്. വര്‍ഗീയ തീവ്രവാദ പശ്ചാത്തലമുള്ള മുസ്ലിം ലീഗുകാരാണ് ഷിബിനെ കൊന്നതെന്ന് ്‌ദ്ദേഹം പറഞ്ഞു.

ലക്ഷണമൊത്ത ഗൂഢാലോചനയാണ് നടന്നത്. വിചാരണ കോടതിയില്‍ കേസ് മെറിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ടില്ല. കീഴ്‌ക്കോടതി കേസ് ഗൗരവകരമായി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement