നാദാപുരത്ത് ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു



നാദാപുരം: നാദാപുരം തണ്ണീർപന്തലിൽ ഓട്ടോഡ്രൈവർക്ക് വെട്ടേറ്റു. ഇല്യാസിനാണ് വെട്ടേറ്റത്. ഓട്ടോ നിർത്തി സമീപത്തെ വീട്ടിൽ വഴി ചോദിക്കാനെത്തിയ ഇല്യാസിനെ വീട്ടിലുണ്ടായിരുന്നയാൾ അക്രമിക്കുകയായിരുന്നെന്ന് നാദാപുരം പോലിസ് പറഞ്ഞു.

വൈകീട്ട് 5.30 ഓടെയാണ് സംഭവം. പരിക്കേറ്റ ഇല്യാസിനെ വടകര സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement