കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2024-25 വർഷത്തെ ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 20 നു മുൻപായി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ സമർപ്പിക്കണം.
കേരള/കേന്ദ്ര സർക്കാർ എൻട്രൻസുകൾ മുഖേന സർക്കാർ/സർക്കാർ അംഗീകൃത കേരളത്തിലെ കോളേജുകളിൽ എംബിബിഎസ്, ബി ടെക്, എം ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി ആന്റ് എഎച്ച്, ബിആർക്, എംആർക്, പിജി ആയുർവേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി എംഎസ്, എംഡിഎസ്, എംവിഎസ്സി ആന്റ് എഎച്ച്, എംബിഎ, എംസിഎ എന്നീ കോഴ്സുകൾക്ക് (ബിആർക്, എംആർക് എന്നിവ കേന്ദ്ര സർക്കാർ എൻട്രസ് ജെഇഇ, ഗേറ്റ്,എൻ എ ടി എ മുഖേനയും എംബിഎയ്ക്ക് സിഎടി, എംഎടി, കെഎംഎടി എന്നീ എൻട്രൻസുകൾ മുഖേനയും എംസിഎ യ്ക്ക് എൽ ബി എസ്സ് സെന്റർ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എൻട്രൻസ് മുഖേനയും) 2024-25 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച ക്ഷേമ നിധി അംഗകളായ തൊഴിലാളികളുടെ മക്കളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാ ഓഫീസിൽ നിന്നും യൂണിയൻ ഓഫീസുകളിൽ നിന്നും ലഭിക്കും. ഫോൺ: 0497 2705182 .
Post a Comment