കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് (നാലാമത് എൻസിഎ-എസ്സി) (കാറ്റഗറി നമ്പർ: 755/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കാസർകോട് ജില്ലാ ഓഫീസിലും ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു പി എസ്(ആറാമത് എൻസിഎ-എസ്സി) (കാറ്റഗറി നമ്പർ: 489/2023) തസ്തികയ്ക്ക് അപേക്ഷ സമർപ്പിച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം പിഎസ്‌സി മലപ്പുറം ജില്ലാ ആഫീസിലും ഒക്ടോബർ മൂന്നിന് നടത്തും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രൊഫോർമ എന്നിവ പ്രൊഫൈലിൽ ലഭിക്കും. ഉദ്യോഗാർഥികൾ കമ്മീഷൻ അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ ഡൗൺ ചെയ്തെടുത്ത ഇന്റർവ്യൂ മെമ്മോ, ബയോഡാറ്റ പ്രൊഫോർമ, ഒടിവി സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700482
Post a Comment