കുടുംബശ്രീ ജില്ലാ മിഷനിലും, സി ഡി എസിലുമായി ഹരിതകർമസേന പദ്ധതി നിർവ്വഹണത്തിനായി കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഹരിതകർമ്മസേന ജില്ലാ കോ-ഓർഡിനേറ്റർ, സി ഡി എസ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിലാണ് നിയമനം. ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തി പരിചയം വേണം. പ്രതിമാസ ഹോണറേറിയം 25,000 രൂപ. ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വനിതകൾക്ക് സി ഡി എസ് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയം. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്/സി ഡി എസ് ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org
എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13 വൈകീട്ട് അഞ്ച് മണി. പരീക്ഷാ ഫീസായി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കണ്ണൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുക. അപേക്ഷകൾ അയക്കേണ്ട മേൽ വിലാസം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ. ഫോൺ: 0497 2702080
Post a Comment