കണ്ണൂർ : രാജ്യത്തെ 21-ാം കന്നുകാലി സെൻസസ് തിങ്കളാഴ്ച ആരംഭിക്കും. ഡിസംബർ 31-ഓടെ കണക്കെടുപ്പ് പൂർത്തിയാകും.
കന്നുകാലികളുടെ എണ്ണത്തെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് സെൻസസ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവര ശേഖരണം നടത്തുന്നത്.
ഗാർഹിക, ഗാർഹികേതര സ്ഥാപനങ്ങളിൽ വളർത്തുന്ന കന്നുകാലികൾ, പക്ഷികൾ, മൃഗ സംരക്ഷണ മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അറവ് ശാലകൾ, ഡയറി ഫാമുകൾ, കോഴി ഫാമുകൾ, മാംസ സംസ്കരണ പ്ലാന്റുകൾ, തെരുവു നായകൾ എന്നിവയുടെ വിവരങ്ങൾ ശേഖരിക്കും.
2019-ൽ നടത്തിയ 20-ാം കന്നുകാലി സെൻസസ് പ്രകാരം ജില്ലയിൽ 91,687 പശുക്കൾ, 2440 എരുമകൾ, 65,160 ആടുകൾ, 12,340 പന്നികൾ, 13,25,480 കോഴികൾ, 48,055 വളർത്തു നായകൾ, 23,666 അനാഥ നായകൾ എന്നിവ ഉണ്ടായിരുന്നു.
Post a Comment