ജില്ലയിൽ മാന്വൽ സ്‌കാവഞ്ചേഴ്‌സ് പ്രൊഹിബിഷൻ ആൻഡ് റിഹാബിലിറ്റേഷൻ നിയമം നടപ്പാക്കും



മാന്വൽ സ്‌കാവഞ്ചേഴ്‌സ് പ്രോഹിബിഷൻ ആൻഡ് റിഹാബിലിറ്റേഷൻ നിയമം 2013 പ്രകാരമുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ അടിയന്തിരമായി നടപ്പാക്കാൻ ജില്ലാതല കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രസ്തുത നിയമപ്രകാരം ജില്ലാ തല വിജിലൻസ് കമ്മിറ്റിയും സർവ്വേ കമ്മിറ്റിയും രൂപീകരിച്ചു.
ജില്ലയിൽ തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികൾ ഉണ്ടെങ്കിൽ അവരെ സർവ്വേയിലൂടെ കണ്ടെത്തി പുനരധിവസിപ്പിക്കുകയാണ് സർവേയുടെ ഉദ്ദേശ്യം. ഇതോടൊപ്പം അനാരോഗ്യകരമായ ടോയ്‌ലറ്റുകളെ കണ്ടെത്താനുള്ള സർവ്വേയും നടത്തും. തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സർവേ ടീം പ്രവർത്തിക്കുക. പൂർണമായും മൊബൈൽ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കിയാണ് സർവ്വേ. സെപ്റ്റംബർ 19നു മുമ്പ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും തീരുമാനമായി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement