സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു


സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആയിത്തറ മിന്നി പീടികക്ക് സമീപത്തെ എം. മനോഹരൻ (63) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.20 മണിയോടെ ആയിത്തറ കണ്ടംക്കുന്നിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വസന്ത. മക്കൾ: മഞ്ജിഷ,മഹേഷ്. മരുമക്കൾ: മോഹനൻ, ജൂന. കൂത്തുപറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Post a Comment

Previous Post Next Post

Join Whatsapp

Advertisement