കാറിൽ കടത്തുകയായിരുന്ന മയക്ക് മരുന്നുകളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ


ഇരിട്ടി: കാറിൽ കടത്തുകയായിരുന്ന മാരക മയക്കു മരുന്നായ മെത്താഫിറ്റമിനും കഞ്ചാവുമായി വടകര സ്വദേശികളായ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. വടകര ഒഞ്ചിയം പുതിയോട്ട് അമൽ നിവാസിൽ പി. അമൽ രാജ് (32), അഴിയൂർ കുഞ്ഞിപ്പള്ളി ചുംബങ്ങാടിപ്പറമ്പിലെ പി. അജാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നും വടകരയിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ നിന്നും 52.252 ഗ്രാം മെത്താഫിറ്റാമിനും 12.90 ഗ്രാം കഞ്ചാവും കൂട്ടുപുഴ എക്സൈസ് ഇൻസ്‌പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. ഇവരസഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. 
 അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. മനോജ്, പ്രിവന്റ്റ്റീവ് ഓഫീസർ (ഗ്രേഡ്) വി.പി. ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഇ. എച്ച്. ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ജി. ദൃശ്യ, ഡ്രൈവർ ജുനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement