തോട്ടട : കണ്ണൂർ ഗവ. ഐ.ടി.ഐ യിൽ കെ.എസ്.യു പ്രവർത്തകനും ഒന്നാം വർഷ ഡി-സിവിൽ വിദ്യാർത്ഥിയുമായ ദേവകുമാർ പി യ്ക്ക് നേരെ എസ്.എഫ്.ഐ അക്രമം. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് ബലമായി വലിച്ചിറക്കികൊണ്ട് പോയി കോളേജിനകത്ത് വെച്ച് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പോളിയിലടക്കമുള്ള പത്തോളം പേർ ചേർന്ന് ഇരുമ്പ് വടിയും, കല്ലുമുപയോഗിച്ച് അക്രമിക്കുകയായിരുന്നു. അക്രമത്തിൽ തലക്ക് പരിക്കേറ്റ ദേവ കുമാറിനെ തലശ്ശരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിൽ പ്രതിയായ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനന്ദു വിനെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. നിരന്തരമായി കണ്ണൂർ ഐ.ടി.ഐ യിലും, പോളിയിലും എസ്.എഫ്.ഐ ക്കാർ അക്രമം അഴിച്ചുവിടുകയാണെന്നും ഇത് കാരണം വിദ്യാർത്ഥികൾ പഠിപ്പ് നിർത്തി പോകുന്ന സാഹചര്യം വരെ ഉണ്ടായിട്ട് പോലും ഇത്തരം സംഭവം ആവർത്തിക്കുന്നത് പിണറായി ഭരണത്തിൽ എസ്.എഫ്.ഐ ക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കി കൊടുക്കുന്നത് കൊണ്ടാണെന്ന് കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു.
Post a Comment