മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെൻസസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് താത്കാലിക എന്യൂമറേറ്ററെ നിയമിക്കുന്നു.
തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 36 മുതൽ 52 വരെ വാർഡുകളിലെയും ആന്തൂർ മുനിസിപ്പാലിറ്റിയിലെ 8 മുതൽ 28 വരെ വാർഡുകളിലെയും സർവെ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് താത്പര്യമുള്ള മൃഗസംരക്ഷണ വിഷയത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്‌സ് പൂർത്തിയാക്കിയിട്ടുള്ള, സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനറിയുന്നവർ സെപ്റ്റംബർ 13 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. തലശ്ശേരി, ആന്തൂർ മുനിസിപ്പാലിറ്റിയിൽ ഉള്ളവർക്ക് മുൻഗണന. 2024 സെപ്റ്റംബർ മുതൽ ഡിസംബർ വരെ നടക്കുന്ന കന്നുകാലി സെൻസസിന്റെ താത് കാലിക എന്യൂമറേറ്ററായി നിയമനം ലഭിക്കുന്നതാണ്. ഫോൺ: 0497-2700267
Post a Comment