പയഞ്ചേരിയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Join Whatsapp


ഇരിട്ടി: പയഞ്ചേരിയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. വായനശാലയ്ക്കു സമീപത്തെ കിഴക്കെ പറമ്പിൽ സി.കെ. നാരായണൻ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ഇരിട്ടി - പേരാവൂർ റോഡിൽ വായനശാലക്കു സമീപത്തെ റോഡിൽ വെച്ചായിരുന്നു അപകടം. വീട്ടിൽ നിന്നും സമീപത്തെ കടയിലേക്ക് റോഡരികിലൂടെ നടന്നു വരികയായിരുന്ന നാരായണനെ ഇരിട്ടിയിൽ നിന്നും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന എടത്തൊട്ടി കോളജ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരുക്കേറ്റ നാരായണനെ ഉടൻ ഇരിട്ടിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: യശോദ. മക്കൾ: ഷാജി (ലോറിഡ്രൈവർ), ഷിബു ( ജ്വല്ലറി വയനാട്), ഷൈനി, ശ്രീന ( ബ്യൂട്ടീഷൻ, ഇരിട്ടി ). മരുമക്കൾ: ഇന്ദു, മദൻ മോഹൻ, പ്രവീൺ.

Advertisement

Post a Comment

Previous Post Next Post