ഇരിട്ടി: പായം പഞ്ചായത്തിന്റെ കല്ലുമുട്ടിയിലെ കെട്ടിട സമുച്ചയത്തിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ (കെ എസ് എഫ് ഡി സി) നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ് തിയറ്ററിന്റെ നിർമ്മാണം വീണ്ടും പ്രസിന്ധിയിൽ. ടെണ്ടർ നടപടികൾ പൂർത്തിയാകാത്ത താണ് നിർമ്മാണത്തെ ബാധിക്കുന്നത്. ആദ്യം വിളിച്ച ടെണ്ടറിൽ ആരും പങ്കെടുത്തില്ല. പിന്നീട് മാസങ്ങൾക്ക് ശേഷം റീടെൻഡർ നടത്തിയപ്പോൾ നിർമ്മാണം ഏറ്റെടുത്ത ഏറണാകുളത്തെ സ്ഥാപനത്തിന് തിയേറ്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് മതിയായ പരിചയം ഇല്ലെന്ന് കണ്ടെത്തിയതോടെ അതും റദ്ദാക്കിയിരിക്കുകയാണ്. ജൂലൈയിലായിരുന്നു ടെണ്ടർ ചെയ്തത്. മൂന്നാമത് ടെൻഡർ വിളിക്കാനുള്ള നീക്കം കെ എസ് എഫ് ഡി സി വീണ്ടും തുടങ്ങി.
കിഫ്ബി ഫണ്ടിൽ നിന്നും കോടികൾ മുടക്കി കല്ലുമുട്ടിയിൽ നിർമ്മിച്ച ഷോപ്പിംങ്ങ് കോംപ്ലക്‌സ് അടഞ്ഞു കിടക്കുകയാണ്. ഒരറ്റ മുറികൾ പോലും ആരും ലേലത്തിനെടുത്തിട്ടില്ല. ആറുമാസംകൊണ്ട് ഷോപ്പിംങ്ങ് കോംപ്ലക്‌സിൽ മൾട്ടി പ്ലക്‌സ് തീയേറ്റർ യാഥാർത്ഥ്യമാക്കുമെന്നായിരുന്നു ചലച്ചിത്ര വികസന കോർപ്പറേഷൻ നൽകിയ വാഗ്ദാനം. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്.
റീടെൻഡറിൽ 5.05 കോടി രൂപയുടെ പ്രവൃത്തി കുറഞ്ഞ നിരക്കിൽ നാലേമുക്കാൽ കോടി രൂപയ്ക്ക് എർണാകുളത്തുള്ള കമ്പനിയാണ് ഏറ്റെടുത്തത്. ആറു മാസം കൊണ്ട് പണി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതി പ്രവൃത്തി ഉദ്ഘാടനം നടത്തി 2 വർഷം പിന്നിട്ടിട്ടും ടെൻഡർ പോലും ഉറപ്പിക്കിനാകാത്ത അവസഥയിലാണ്. കെട്ടിട നിർമാണം പഞ്ചായത്ത് നേരത്തെ പൂർത്തിയാക്കിയതാണ്. 2022 മെയ് 18 ന് മന്ത്രി സജി ചെറിയാനാണു തിയറ്റർ നിർമാണം ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.
കെ എസ് ടി പി റോഡിൽ പായം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സംസ്ഥാനാന്തര പാതയ്ക് അഭിമുഖമായി ഉള്ള സ്ഥലത്താണു ഏഴു കോടി രൂപ ചെലവിട്ടു മൾട്ടിപ്ലക്‌സ് തിയറ്റർ ഒരുക്കുന്നതിനായി പഞ്ചായത്ത് അഞ്ചുനില കെട്ടിടം പണിതത്. അടി നിലയിൽ പാർക്കിങ്, രണ്ട് നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ, മൂന്നും നാലും നിലകൾ ഉൾപ്പെടുത്തി 2 തിയറ്ററുകൾ എന്നിവയാണു പദ്ധതി. ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇന്റീരിയർ ക്രമീകരണങ്ങളും ആയി 150 സീറ്റുകൾ വീതം 2 തിയറ്ററുകളിലും ഉണ്ടാകും.
Post a Comment