ടൂറിസം നിക്ഷേപക സംഗമം 25 ന്



ജില്ലയിലെ ജലടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും സംരംഭകർക്ക് അവസരം ലഭ്യമാക്കി ജില്ലയിലെ ടൂറിസം രംഗത്ത് അനുയോജ്യമായ നിക്ഷേപം നടത്തുന്നതിനുമുള്ള അവസരം നൽകി സംസ്ഥാന ടൂറിസം വകുപ്പ് അഞ്ചു നദികളുടെ തീരങ്ങളിലായി പണി കഴിപ്പിച്ച ബോട്ട് ജെട്ടികൾ/ ടെർമിനലുകൾ, അനുബന്ധ ടൂറിസം പദ്ധതികൾ, മൂന്ന് സ്പീഡ് ബോട്ടുകൾ എന്നിവ നടത്തിപ്പും പരിപാലനവും ചെയ്യുന്നതിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ടൂറിസം നിക്ഷേപക സംഗമം സെപ്റ്റംബർ 25ന് ഉച്ച രണ്ട് മണി മുതൽ അഞ്ചു മണി വരെ ജില്ലാപഞ്ചായത്ത് ഹാളിൽ നടക്കും.
പെരുമ്പ (കവ്വായി കായൽ ), കുപ്പം,വളപട്ടണം, മാഹി, അഞ്ചരക്കണ്ടി പുഴകൾ കേന്ദ്രീകരിച്ചു അനുയോജ്യമായ തീമുകളിലൂടെ ജല ടൂറിസത്തെ ലോകത്തിനു മുൻപാകെ സമഗ്രമായി അവതരിപ്പിക്കുകയാണ് നിക്ഷേപ സംഗമം ലക്ഷ്യം വെക്കുന്നത്. ജില്ലയിലെ അഡ്വഞ്ചർ ടൂറിസം ഓപ്പറേറ്റർമാർ, ബോട്ട് ഓപ്പറേറ്റർമാർ, ട്രാവൽ ആൻഡ് ടൂറിസം ട്രേഡ് അസോസിയേഷനുകൾ, പുരവഞ്ചികളുടെ ഉടമസ്ഥർ, ടൂറിസം മേഖലയിലെ വിവിധ ഓപ്പറേറ്റർമാർ, സ്റ്റാർട്ട് അപ്പ് കമ്പനികൾ തുടങ്ങിയവർക്കും താൽപര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാം. വിവിധ ബോട്ട് ടെർമിനലുകൾ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകൾ ചെയ്യാൻ കഴിയുന്ന പദ്ധതികൾ, നിബന്ധനകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരം സംഗമത്തിൽ ലഭിക്കും. ഡിടിപിസിയുടെ ഉടമസ്ഥതയിൽ ഉള്ള എയർ കണ്ടീഷൻ ബോട്ടുകളുടെ അടക്കം നടത്തിപ്പ് വിവരങ്ങൾ സംഗമത്തിൽ ലഭ്യമാകും. പ്രവേശനം സൗജന്യമാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement