കണ്ണൂർ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ആഫീസർ (ട്രെയിനി-പുരുഷൻ) തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് (കാറ്റഗറി നമ്പർ 307/2023) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ നാലിന് കോഴിക്കോട് ജില്ലയിലെ ഭട്ട് റോഡ് ജംഗ്ഷൻ (തെക്കുഭാഗം), ആയുർവേദ ഹോസ്പിറ്റലിന് സമീപം, ബീച്ച് റോഡ്, കോഴിക്കോട് റോഡിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.
അറിയിപ്പ് ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലും, എസ് എം എസ് മുഖേനയും നൽകിയിട്ടുണ്ട്. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ നിർദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുമായി നേരിട്ട് ഹാജരാവുക.
ഫോൺ: 0497 2700482
Post a Comment