ആറളം വന്യജീവി സങ്കേതത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയ കുരങ്ങുകളുടെ സാമ്ബിളുകളുടെ പരിശോധനാ ഫലം ലഭിക്കാൻ രണ്ടുദിവസം കൂടി വൈകും.ആറളം വന്യജീവി സങ്കേതത്തില്‍ വളയംചാല്‍ വനഭാഗത്ത് തിങ്കളഴ്ചയാണ് നാലു കുരങ്ങുകള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.
തുടർന്ന് കുരങ്ങുകളുടെ ജഡം കണ്ണൂർ ആർആർടിയിലെ വെറ്ററിനറി ഡോക്‌ടർ പരിശോധന നടത്തി പോസ്റ്റ് മോർട്ടം നടപടികള്‍ പൂർത്തിയാക്കി സംസ്‌കരിക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ കുരങ്ങുകള്‍ക്ക് ബാഹ്യമായ പരിക്കുകളൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് ആന്തരിക അവയവങ്ങളുടെ സാമ്ബിളുകള്‍ ശേഖരിക്കുകയും പരിശോധനയ്ക്കായി വയനാട് വന്യജീവി സങ്കേതത്തിലെ ലാബിലേക്ക് അയച്ചിരുന്നു.
കുരങ്ങുകളുടെ മരണവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ്‌ലൈഫ് വാർഡന്‍റെ നിർദേശ പ്രകാരം ഇന്നലെയും ആറളം വൈല്‍ഡ് ലെെഫ് വാർഡന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
ആറളം, കണ്ണൂർ ഡിവിഷനുകളിലെ സ്റ്റാഫുകളുടെ സംയുക്ത പരിശോധന (കോമ്ബിംഗ്) നാല് ടീമുകളായാണ് വളയംചാല്‍, പൂക്കുണ്ട്, ചീങ്കണ്ണിപ്പുഴയോരം, ആറളം ഫാമുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. കൂടുതല്‍ കുരങ്ങുകളുടെ ജഡം കണ്ടെത്തുകയോ, അസ്വാഭാവികമായ തരത്തിലുള്ള കുരങ്ങുകളെ കാണുകയോ ചെയ്തിട്ടില്ല.
Post a Comment