കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ



  • സീറ്റൊഴിവ്

കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസ്സിലെ ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ‘ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്  മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ക്ലിനിക്കൽ സൈക്കോളജി’ പ്രോഗ്രാമിൽ വിവിധ വിഭാഗങ്ങളിലായി 3 ഒഴിവുകളിലേക്ക്   തത്സമയ പ്രവേശനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 31  രാവിലെ 10:30 ന്  പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം.  ഫോൺ: 0497-2782441

മങ്ങാട്ടുപറമ്പ ക്യാമ്പസിലെ പരിസ്ഥിതി പഠന വകുപ്പിൽ എം.എസ്.സി. എൻവിറോൺമെൻറൽ സയൻസ് പ്രോഗ്രാമിന് ഒ. ബി.ഏച്ച്/ ഇ.ഡബ്ല്യൂ.എസ്/എൻ. ആർ.ഐ /എസ്.സി /എസ്.ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 31  രാവിലെ 10:30 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9946349800

  • പബ്ലിക്ക് റിലേഷന്‍സ് ഓഫീസർ നിയമനം 

കണ്ണൂർ സർവ്വകലാശാല പബ്ലിക്ക് റിലേഷന്‍സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷന്‍/ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സർവ്വകലാശാലാ വെബ് സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 13.09.2024

  • പ്രൈവറ്റ്  രജിസ്ട്രേഷൻ ബി.സി.എ: 13 വരെ അപേക്ഷിക്കാം

കണ്ണൂർ സർവ്വകലാശാല 2024-25 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നു വർഷ ബാച്ച്ലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (ബി.സി.എ – FYUGP പാറ്റേൺ) പ്രോഗ്രാമിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് സെമസ്റ്ററുകളിലെ  പ്രാക്ടിക്കൽ ക്ലാസ്സുകൾ (നിശ്ചിത എണ്ണം)  മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഐ.ടി പഠനവകുപ്പിൽ വെച്ച് നൽകുന്നതായിരിക്കും. പ്രവേശനം 60 പേർക്ക് മാത്രം.13.09.2024 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 19.09.2024ന് വൈകിട്ട് നാല് മണിക്കു മുൻപ് സർവ്വകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ www.kannuruniversity.ac.in

Post a Comment

Previous Post Next Post

Join Whatsapp

Advertisement