പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്



പാനൂർ: പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക് രാവിലെ 7.15 ഓടെയായിരുന്നു അപകടം.
KL 18 J 7516 നമ്പർ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിനും ടി പി ജി എം മെമ്മോറിയൽ യൂപി സ്കൂളിനും ഇടയ്ക്കായുള്ള വളവിൽ നിന്നും ജീപ്പ് നിയന്ത്രണംതെറ്റി സമീപത്തെ നീളപ്പറമ്പത്ത് കുഞ്ഞമ്മദിൻ്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടം രാവിലെയായതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്.
സ്കൂൾ കുട്ടികൾ അടക്കം സഞ്ചരിക്കുന്ന ഏറ്റവും തിരക്കേറിയ ജംഗ്ഷൻ കൂടിയാണിത്. ഉഗ്രശബ്ദത്തോടെയാണ് ജീപ്പ് താഴേക്ക് പതിച്ചത്. ജീപ്പിലുണ്ടായിരുന്ന വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് സാരമുള്ളതല്ല. കാസർക്കോട്ടെ ഭാര്യാ വീട്ടിൽ നിന്നും നാദാപുരം വിലങ്ങാടേക്കുള്ള യാത്രയിലായിരുന്നു ദമ്പതികൾ. ജീപ്പ് പൂർണമായും തകർന്ന നിലയിലാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement