വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മിനി എസ്കവേറ്ററിർ കത്തി നശിച്ചു




ഇരിട്ടി: പായം പഞ്ചായത്തിലെ പുതുശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മിനി എസ്കവേറ്ററിന് തീപിടിച്ച് കത്തി നശിച്ചു. ബിപിൻ അറക്കലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിയിട്ട എസ്കവേറ്റർ ആണ് വ്യാഴഴ്ച രാത്രി 12 മണിയോടെ കത്തി നശിച്ചത്.
മുറ്റത്തുനിന്നും തീ ഉയരുന്നത് കണ്ട അയൽവാസി ബിപിനെ വിളിച്ചുണർത്തി വിവരമറിയിക്കുകയായിരുന്നു. ബിപിൻ ഉടൻ മോട്ടർ ഓണാക്കി വെള്ളം അടിച്ച് തീ അണച്ചു. ഇന്ധന ടാങ്കിന് തീ പിടിക്കുന്നതിന് മുൻപ് തീ അണക്കാൻ കഴിഞ്ഞത് മൂലം വൻ അപകടം ഒഴിവായി. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്ന് സംശയിക്കുന്നുണ്ടെങ്കിലും നിർത്തി ഇട്ട വാഹനത്തിന് തീ പിടിക്കുന്നതിന് സാധ്യത ഇല്ലെന്നാണ് കമ്പിനിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഫോറിൻസിക്ക് വിദഗ്ധരുടെ അടക്കമുള്ള വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇരിട്ടി പോലീസിൽ ബിപിൻ പരാതി നൽകി. രാത്രി തന്നെ ഇരിട്ടി പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement