അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധം: തളിപ്പറമ്പ് സ്വദേശിക്ക് മൂന്നാംസ്ഥാനം



ഓസ്ത്രേലിയയിൽ നടന്ന
അന്താരാഷ്ട്ര എപിഡെമിയോളജി കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ച് തളിപ്പറമ്പ് സ്വദേശിക്ക് മൂന്നാം സ്ഥാനം.

ഓസ്ത്രേലിയൻ നാഷണൽ യുണിവേഴ്സിറ്റിയിൽ നടന്ന പ്രഥമ
സേഫ്റ്റിനെറ്റ് ഇന്റർനാഷണൽ
കോൺഫറൻസിലാണ് ആർദ്രം
മിഷൻ ജില്ലാ നോഡൽ ഓഫീസറായ ഡോ. കെ.സി സച്ചിന് മികച്ച നേട്ടം.

കോവിഡ് വ്യാപന സമയത്ത്
ജില്ലയിലെ മാസ്ക് ഉപയോഗത്തെക്കുറിച്ചും അത് രോഗ വ്യാപനം തടയുന്നതിൽ എന്തുമാത്രം സഹായിച്ചു എന്നുമാണ് പഠനം നടത്തിയത്. ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമിയോളജിയുടെ
സഹകരണത്തോടെയായിരുന്നു പഠനം, കൂവോട് കെ സി രാമചന്ദ്രന്റെയും കെ ഗോളയുടെയും
മകനാണ്. ഡോ. ഭാവന രമേഷാണ് ഭാര്യ. ഇന്ത്യയിൽനിന്ന് 16 പേരാണ് പ്രബന്ധം അവതരണത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement