തെരുവ് നായ പ്രശ്‌നത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.
തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയരാക്കാന്‍ അനുമതി വേണമെന്നാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആവശ്യം. സമാന വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നല്കിയ ഒരുകൂട്ടം ഹര്‍ജികള്‍ക്ക് ഒപ്പമാണ് ഇതും പരിഗണിക്കുന്നത്. മൃഗങ്ങള്‍ക്കെതിരെ കേരളത്തില്‍ അതിക്രമം നടക്കുന്നുവെന്നും ഇത് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമാണ് മൃഗസ്നേഹികളുടെ ആവശ്യം.
ഹര്‍ജിയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കക്ഷി ചേര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്.
Post a Comment