സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു



സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ചുപേർക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ നാലു പേർക്കും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരാൾക്കുമാണ്‌ 2022-23 അധ്യയന വർഷത്തെ അവാർഡ്‌.


പാഠ്യ- പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും മാതൃകാ ക്ലാസ്‌ അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറുമായ സമിതി ജേതാക്കളെ തെരഞ്ഞെടുത്തത്‌. ചൊവ്വ രാവിലെ 10ന്‌ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ  മന്ത്രി എം ബി രാജേഷ് അവാർഡ്‌ വിതരണംചെയ്യും.


 അവാർഡ് നേടിയവർ 


 ലോവർ പ്രൈമറി വിഭാഗം 


1. രമേശൻ ഏഴോക്കാരൻ  (വയനാട്, മാനന്തവാടി, പോരൂർ ഗവ. എൽപി സ്കൂൾ,  പ്രധാനാധ്യാപകൻ)

2. കെ ഉണ്ണിക്കൃഷ്ണൻ നായർ (കാസർകോട്‌, ബോവിക്കാന എയുപി സ്കൂൾ, എൽപിഎസ്ടി)

3. കെ അബൂബക്കർ  (കണ്ണൂർ, വേങ്ങാട് ഊർപ്പള്ളി എൽപിഎസ്, ഫുൾടൈം അറബിക് അധ്യാപകൻ)

4. ഇ പി പ്രഭാവതി (മലപ്പുറം, ആക്കോട് വിരിപ്പാടം എഎംയുപി സ്കൂൾ , എൽപിഎസ്ടി)

5. ശശിധരൻ കല്ലേരി (എറണാകുളം ഫാക്ട് ഈസ്റ്റേൺ യുപി സ്കൂൾ, എൽപിഎസ്ടി)


https://chat.whatsapp.com/HUsf7vVIwOz2oSp4YFqi5V


 അപ്പർ പ്രൈമറി വിഭാഗം 


1. രവി വലിയവളപ്പിൽ (കണ്ണൂർ, കൂക്കാനം ജിയുപിഎസ്, പ്രധാനാധ്യാപകൻ)

2. എം ദിവാകരൻ (കാസർകോട്‌, ആയമ്പാറ ജിയുപിഎസ്, പ്രധാനാധ്യാപകൻ)

3. സി യൂസഫ് (മലപ്പുറം, പുത്തൂർ വിപിഎഎം യുപി സ്കൂൾ, പ്രധാനാധ്യാപകൻ)

4. ജി എസ് അനീല (തിരുവനന്തപുരം, തോന്നയ്ക്കൽ ഇവിയുപി സ്കൂൾ, പ്രധാനാധ്യാപിക)

5. ടി ആർ മിനി (ഇടുക്കി, തോക്കുപാറ ഗവ. യുപി സ്കൂൾ , പ്രധാനാധ്യാപിക)


 സെക്കൻഡറി വിഭാഗം 


1. മിനി എം മാത്യു (കോട്ടയം, ചങ്ങനാശേരി സെന്റ് ആൻസ് ജിഎച്ച്എസ്എസ് , കായിക വിദ്യാഭ്യാസം എച്ച്എസ്ടി)

2. വി സി ശൈലജ (കണ്ണൂർ, ഇരിക്കൂർ ജിഎച്ച്എസ്എസ്, പ്രധാനാധ്യാപിക)

3.  എംസി സത്യൻ (കോഴിക്കോട്, വടകര ഉമ്മത്തൂർ എസ്ഐഎച്ച്എസ്എസ്, ചിത്രരചന എച്ച്എസ്ടി)

4. കെ ആർ ലതാഭായി (കാസർകോട്‌, കമ്പല്ലൂർ ജിഎച്ച്എസ്എസ്, മലയാളം എച്ച്എസ്ടി)

5. സുമ എബ്രഹാം (പത്തനംതിട്ട, മാർത്തോമ എച്ച്എസ്എസ്,  പ്രധാനാധ്യാപിക)


 ഹയർ സെക്കൻഡറി വിഭാഗം 


1. പി പി അജിത്ത് (വയനാട്, കൽപ്പറ്റ എസ്‌കെഎംജെ എച്ച്എസ്എസ്, എച്ച്എസ്എസ്ടി)

2. ജോസഫ് മാത്യു (ഇടുക്കി, മുരിക്കാശ്ശേരി സെന്റ് മേരീസ് എച്ച്എസ്എസ്, പ്രിൻസിപ്പൽ)

3. ജോയ് ജോൺ (തിരുവനന്തപുരം,  ജനറൽ ഹോസ്പിറ്റൽ ജങ്‌ഷൻ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, എച്ച്എസ്എസ്ടി)

4.  സി മഞ്ജുള ( കോട്ടയം, ഗവ. മോഡൽ എച്ച്എസ്എസ്, പ്രിൻസിപ്പൽ)


 വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം 


1. സി ഹാരിസ്, വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം വിഎച്ച്എസ്എസ്, വൊക്കേഷണൽ അധ്യാപകൻ)


 മികച്ച സ്കൂൾ പിടിഎകൾക്കുള്ള  അവാർഡുകളും പ്രഖ്യാപിച്ചു.  പ്രൈമറി, സെക്കൻഡറി വിഭാഗത്തിൽ അഞ്ചു സ്‌കൂളിനാണ്‌ അവാർഡ്‌. 


 പ്രൈമറി  വിഭാഗം 


1. അരീക്കോട് ജിഎംയുപി സ്കൂൾ (മലപ്പുറം)

2. പുനലൂർ തൊളിക്കോട് ജിഎൽപി സ്കൂൾ  (കൊല്ലം)

3. വിതുര ജിയുപിഎസ് (തിരുവനന്തപുരം)

4. ചെറുകാട്ടൂർ കൈതക്കൽ ജിഎൽപി സ്കൂൾ (വയനാട്)

5. ചുനക്കര ജിയുപിഎസ് (ആലപ്പുഴ)


 സെക്കൻഡറി വിഭാഗം 


1 പെരുമ്പാവൂർ ഇരിങ്ങോൾ വിഎച്ച്എസ്എസ് (എറണാകുളം)

2 തലശേരി കതിരൂർ ജിവിഎച്ച്എസ്എസ് (കണ്ണൂർ)

3 മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ (വയനാട്‌)

4 മഞ്ചേരി നെല്ലിക്കുത്ത് ജിവിഎച്ച്എസ്എസ്  (മലപ്പുറം)

5 ആറന്മുള കിടങ്ങന്നൂർ എസ്‌വിജിവിഎച്ച്എസ്എസ് (പത്തനംതിട്ട)


അഞ്ചു ലക്ഷം രൂപയും സിഎച്ച് മുഹമ്മദ്കോയ എവർറോളിങ് ട്രോഫിയും  പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനക്കാർക്ക്‌ ലഭിക്കുക. രണ്ടു മുതൽ അഞ്ചുവരെ സ്ഥാനക്കാർക്ക്‌ യഥാക്രമം നാലുലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.


Post a Comment

Previous Post Next Post

Join Whatsapp

Advertisement