നിപ; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗ ലക്ഷണം ഉള്ളതായി സൂചന


കോഴിക്കോട് രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ രോഗലക്ഷണം ഉള്ളതായി സൂചന. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് പരിശോധനക്ക് അയച്ചു. നിപ സ്ഥിരീകരിച്ച സാംപിളുകൾ ഉൾപ്പെടെ ആകെ ഏഴു സാംപിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. അതേസമയം, ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ പേരെ കണ്ടെത്തി

മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement