പ്രിയരഞ്ജന്‍ ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് കൗമാരക്കാരന്‍ ചോദ്യം ചെയ്തു; ആദി ശേഖറിന്റെ മരണം വണ്ടി മനപ്പൂര്‍വ്വം ഇടുപ്പിച്ച് നടത്തിയ കൊലപാതകം ; പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പോലീസ്


തിരുവനന്തപുരം/മലയിന്‍കീഴ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥി ആദി ശേഖറിന്റെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ച് പോലീസ്. ആദിശേഖറിന്റെ അകന്ന ബന്ധുവായ പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണു കൊലപാതകം നടത്തിയത്. ഇയാള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തായി കാട്ടാക്കട ഡിെവെ.എസ്.പി: എന്‍. ഷിബു അറിയിച്ചു.

പൂവച്ചല്‍ പുളിങ്കോടു അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന്‍ കാട്ടാക്കട ചിന്മയ വിദ്യാലയത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍ കഴിഞ്ഞ 30 നാണു കാറപകടത്തില്‍ കൊല്ലപ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന പൂവച്ചല്‍ സ്വദേശിയും ഇപ്പൊള്‍ നാലംചിറയില്‍ താമസക്കാരനുമായ പ്രിയരഞ്ജന് എതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ പിന്നീട് കൊലക്കുറ്റം ചുമത്തുകയായിരുന്നു. വ്യക്തി െവെരാഗ്യം മൂലമാണ് ആക്രമണമെന്നാണു പോലീസ് നിലപാട്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: നേരത്തെ പ്രിയരഞ്ജന്‍ ക്ഷേത്ര പരിസരത്ത് മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ െവെരാഗ്യത്തിലാണ് അതേ സ്ഥലത്തുവച്ച് ആക്രമണം നടത്തിയത്. തെളിവായി സി.സി.ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ പ്രതിക്കായി പോലീസ് അനേ്വഷണം നടത്തുന്നുണ്ട്. അയാള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement