കാസർഗോഡ് ചെറുവത്തൂരിൽ ബേക്കറിയിൽ നിന്ന് പുഴുവരിച്ച ഭക്ഷണം പിടികൂടി. ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പഫ്‌സിലാണ് പുഴുവിനെ കണ്ടത്. ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കടയുടമയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു. പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ബേക്കറിയിലെത്തി പരിശോധന നടത്തി. തുടർന്ന് ചെറുവത്തൂർ ടൗണിലെ കൂൾ വില്ലയെന്ന ബേക്കറി ആരോഗ്യ വകുപ്പ് പൂട്ടിച്ചു.
Post a Comment