വീടിന്‍റെ ടെറസിലൂടെ കിടപ്പുമുറിയിലേക്ക് എത്തിയാണ് അക്രമി യുവതിയെ ഉപദ്രവിച്ചത്. രാത്രിയിൽ കിടക്കുന്ന സമയം ടെറസിൽനിന്ന് അകത്തേക്കുള്ള വാതിൽ അടയ്ക്കാൻ യുവതി മറന്നുപോയിരുന്നു. ഇതുവഴി അക്രമി വീടിന് അകത്തേക്ക് എത്തുകയായിരുന്നു.
മുറിക്കുള്ളില്‍ കടന്ന അക്രമി ഉറങ്ങിക്കിടന്ന യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. അതിനിടെ ഉറക്കമുണര്‍ന്ന യുവതി അക്രമിയുടെ കൈയില്‍ കടിച്ചു. ഇതോടെ അക്രമി പുറത്തേക്ക് ഇറങ്ങിയോടി. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ യുവതിയും ഭർതൃമാതാവും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. അക്രമിയെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊബൈൽ ടവറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷിലാണ് പൊലീസ്
Post a Comment