സൗഹൃദ സന്ദേശവുമായി സമൂഹ ഓണസദ്യയൊരുക്കി നടുവനാട് കൂട്ടായ്മ



ഇരിട്ടി : സൗഹൃദത്തിന്റെ സന്ദേശം പകർന്ന് സമൂഹ ഓണ സദ്യയൊരുക്കി നടുവനാട് കൂട്ടായ്മ. പരസ്പര്യത്തിന്റെയും സൗഹ്യദത്തിന്റെയും സന്ദേശവുമായി ഒരുക്കിയ ഓണസദ്യയുണ്ണാൻ ഒരു നാടൊന്നാകെ നടുവനാട് എൽ പി സ്കൂൾ ഗ്രൗണ്ടിൽ എത്തി. ജനപ്രതിനിധികൾ ഉൾപ്പടെ നടുവനാടും പരിസരപ്രദേശങ്ങളിലുമുള്ള ആയിരങ്ങളാണ് ഉപ്പേരി തൊട്ട് 2 തരം പായസം ഉൾപ്പെടെ 32 വിഭവങ്ങൾ ചേർത്തൊരുക്കിയ സദ്യയുണ്ട് മടങ്ങിയത്.  
ജാതി - മത - രാഷ്ട്രിയ ചിന്തകൾക്കതീതമായി രൂപികരിക്കപ്പെട്ട നടുവനാട് കൂട്ടായ്മ ഇതിനകം ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മാത്യകയായിട്ടുണ്ട്. സണ്ണി ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു, നഗരസഭ കൗൺസിലർമാർ , പോലിസ് - എക്സൈസ് ഉദ്യേഗസ്ഥർ, വ്യാപരി നേതാക്കൾ, വിവിധ രാഷ്ട്രിയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കൂട്ടായ്മ ചെയർമാൻ സി. ഉസ്മാൻ , കൺവീനർ ബിജു വിജയൻ , എ.കെ. പ്രതീഷ്, പി.വി. മോഹനൻ , നഗരസഭ കൗൺസിലർ എ.കെ. രവീന്ദ്രൻ , പി. സീനത്ത്, വിമൽ രാജ്, സജികുമാർ , സുനിൽകുമാർ, കെ.പി. പത്മനാഭൻ, വി. മനോഹരൻ, പി.എം. അഷ്റഫ്, പി.വി. രമേശൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement