കണ്ണൂര്‍:സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലം പള്ളിയാംമൂലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് ചുഴിയില്‍ പെട്ടുമരിച്ചു. ഞായറാഴ്ച്ച വൈകുന്നേരമാണ് സംഭവം. പള്ളിയാംമൂല സരോവരം വീട്ടില്‍ സുരേഷ്-സ്വപ്ന ദമ്പതികളുടെ മകന് വിഘ്നേഷ് (23) ആണ് മരിച്ചത്.
നീന്തുന്നതിനിടെ കടലിലെ ചുഴിയില്‍ പെട്ട വിഘ്നേഷിനെ കൂടെയുണ്ടായിരുന്നസുഹൃത്തുക്കള് ചുഴിയില്‍ നിന്നും പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ:അമയ, സഹോദരന്: വിഷ്ണു.
Post a Comment