വടകര : കുഞ്ഞിപ്പള്ളി ദേശീയ പാതയിൽ ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടമുണ്ടായത്
വടകര ഭാഗത്ത് നിന്നും മാഹി ഭാഗത്തേക്ക് മരച്ചീനിയുമായ വരുന്ന മിനി ലോറിയിൽ എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ മറ്റൊരു വാഹനത്തെ മറി കടന്ന് വന്ന കണ്ണൂർ കോഴിക്കോട് റോളക്സ് ബസാണ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻ ഭാഗം പാടെ തകർന്നു. ഡ്രൈവറെ നാട്ടുകാർ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബസിലെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റ യാത്രക്കാരെ വടകര മാഹി ആശുപത്രികളിൽ പ്രവേശിപ്പിച്ചു
Post a Comment