വേറിട്ട മത്സരങ്ങളുമായി കിടഞ്ഞിയിലെ മഴയുത്സവം



കരിയാട് : വിശാലമായ വയലിൽ പ്രത്യേകം കെട്ടിനിറുത്തിയ ചെളിനിറഞ്ഞ വെള്ളത്തിൽ അരങ്ങേറിയത് ഒപ്പനയും തിരുവാതിരയും സിനിമാറ്റിക് നൃത്തവും. പാനൂർ നഗരസഭയിലെ കരിയാട് കിടഞ്ഞിയിൽ നടന്ന മഴയുത്സവമാണ് കാണികൾക്ക് വേറിട്ട ദൃശ്യാനുഭവമായത്.

ഈസ്റ്റ് കരിയാട് ശ്രീനാരായണ കലാവേദിയാണ് മഴയുത്സവം സംഘടിപ്പിച്ചത് . കൃത്രിമമായി മഴ ഒരുക്കിയും വയലിൽ ചെളിനിറച്ചും നടത്തിയ മത്സരങ്ങളിലാവട്ടെ നല്ല പങ്കാളിത്തവും. മുട്ടോളമെത്തുന്ന വെള്ളത്തിലും ചളിയിലും നടന്ന നൃത്തങ്ങളിൽ പങ്കെടുക്കാൻ വനിതകളുടെ തിരക്കായിരുന്നു.

നാടോടിനൃത്തം, നിധിവേട്ട, സ്പൂണും ചെറുനാരങ്ങയും, തലയണഗുസ്തി, ജോഡി ഓട്ടം, ഉറിയടി തുടങ്ങി രാത്രി വൈകുവോളമായിരുന്നു മത്സരങ്ങൾ.

ഓണം-ചതയദിനാഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന മഴയുത്സവം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം.പി. ശ്രീജ സമ്മാനവിതരണം നടത്തി. ആവോലം ബഷീർ, അൻവർ കക്കാട്ട്, എം.ടി.കെ. ബാബു, പോക്കർ കക്കാട്ട്, കെ.കെ. ഇസ്മായിൽ വി.കെ. ജയേഷ് മനീഷ് തമ്പിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement