നഷ്ടപ്പെട്ട സ്വർണ്ണം മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി തലശ്ശേരി പോലീസ് ഉടമസ്ഥന് കൈമാറി



പാറൽ സ്വദേശി സുധേഷ് ആണ് തന്റെ ഭാര്യയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണമാല അടങ്ങിയ സഞ്ചി ഓട്ടോറിക്ഷയിൽ വെച്ച് മറന്നതായി ചൊവ്വാഴ്ച ഉച്ചയോടെ തലശ്ശേരി സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. ഉടൻതന്നെ മൊബൈൽ പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പ്രസാദ് സിവിൽ പോലീസ് ഓഫീസർ ശ്യാമേഷ് എന്നിവർ ഓട്ടോറിക്ഷ ഡ്രൈവറെ പറ്റി ലഭിച്ച വിവരങ്ങളും നമ്പർ തെളിയാത്ത ഓട്ടോറിക്ഷയുടെ സിസിടിവി ദൃശ്യവും ഉപയോഗിച്ച് തലശ്ശേരി ടൗണിൽ നടത്തിയ അന്വേഷണത്തിൽ നാലുമണിയോടെ ഓട്ടോറിക്ഷ ഡ്രൈവറെ തിരിച്ചറിഞ്ഞ് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ സ്വർണ്ണം പള്ളൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും തലശ്ശേരി സ്റ്റേഷൻ എസ് ഐ പ്രസാദ് സ്വർണം ഏറ്റുവാങ്ങി ഉടമസ്ഥനെ ഏൽപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement