തപാല്‍ വകുപ്പിന്റെ അപകട ഇന്‍ഷൂറന്‍സ്; തീയതി നീട്ടി

     
  
തപാല്‍ വകുപ്പിന്റെ ബാങ്കായ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കില്‍ 396 രൂപയുടെ അപകട ഇന്‍ഷൂറന്‍സില്‍ ചേരുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി.

പത്തുലക്ഷം രൂപയുടെ പരിരക്ഷ തരുന്ന അപകട ഇന്‍ഷൂറന്‍സിനു പുറമെ 60,000 രൂപയുടെ കിടത്തി ചികിത്സക്കുള്ള തുകയും 30,000 രൂപ വരെയുള്ള  ഒ പി ചികിത്സ ചെലവും ലഭിക്കും.

ക്ലെയിം വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഒരു ലക്ഷം രൂപ വരെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് അക്കൗണ്ട് ഹോള്‍ഡേഴ്സ് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം.

അക്കൗണ്ട് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡും ഒ ടി പി ലഭിക്കാനുള്ള മൊബൈല്‍ ഫോണും 600 രൂപയും സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ചെന്ന് പദ്ധതിയില്‍ അംഗമാകാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement