പാനൂരിലെ വിഷ്ണുപ്രിയ കൊലപാതകം കേസ് ; നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തിൽ വിചാരണ ഇന്ന് മുതല്‍.


കണ്ണൂർ: കണ്ണൂർ പാനൂർ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ വിചാരണ ഇന്ന് തുടങ്ങും. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​ കേസിൽ വാ​ദം കേ​ൾ​ക്കും. 2022 ഒക്ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. നവംബർ 11 വ​രെ തു​ട​രും. ഒന്നരമാസം കൊണ്ടാണ് പാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രണയപകയായിരുന്നു കൊലപാതക കാരണമെന്നായിരുന്നു കുറ്റപത്രം. കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു പാനൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകം. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കയ്യിൽ കരുതിയ മാരകായുധമുങ്ങളുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും കുത്തിപ്പരിക്കേൽപ്പിച്ചതായി കണ്ടെത്തി. സംഭവദിവസം അറസ്റ്റിലായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ 73 സാക്ഷികളെ വിസ്തരിക്കും. പ്രതിയുടെ ജാമ്യാപേക്ഷ രണ്ടുതവണ ജില്ലാ കോടതി തള്ളിയിരുന്നു.


കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement