മദ്യപിച്ച് വാഹനം ഓടിച്ചു; കണ്ണൂരില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍



കണ്ണൂര്‍: മദ്യപിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ലിജേഷ്.

കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കീഴൂരില്‍ വെച്ച് കാറുമായി ഉരസിയിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ലിജേഷ് മദ്യപിച്ചതായി തെളിഞ്ഞത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement