ഇന്ന് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം; അവസാന ലാപ്പിൽ പ്രചരണം ശക്തമാക്കാനുറച്ച് സ്ഥാനാർത്ഥികൾ



ഉപതിരഞ്ഞെടുപ്പു നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം ഇന്നു വൈകിട്ട് ആറിന് അവസാനിക്കും. നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. മറ്റന്നാൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം എട്ടിന്.

3 മുന്നണികളുടെയും പ്രചാരണങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ടു പാമ്പാടിയിൽ നടക്കും. ഉപതിരഞ്ഞെടുപ്പിൽ 3 സ്വതന്ത്രർ ഉൾപ്പെടെ 7 സ്ഥാനാർഥികളാണുള്ളത്. വോട്ടെടുപ്പു നടക്കുന്ന അഞ്ചിന് മണ്ഡലത്തിൽ പൊതു അവധിയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement