മോന്താൽ ട്രെയിൻ കഫെക്ക് സമീപം ബൈക്ക് യാത്രികന് മർദനം; ഒരാൾകൂടി അറസ്റ്റിൽ



മോന്താൽ: കാറിന് പോകാൻ വഴി നൽകാതിരുന്നതിന് ബൈക്ക് യാത്രികനെ മർദിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഒളവിലത്തെ തലക്കാപുറത്ത് അജിൻ (19) ആണ് ചൊക്ലി പോലീസിന്റെ പിടിയിലായത്. ഒളവിലത്തെ വടക്കെ ചേങ്ങണ്ടിയിൽ വൈഷ്ണവ് (21), ഹരിതനന്ദനത്തിൽ അഭിനന്ദ് (19) എന്നിവരാണ് നേരത്തേ പിടിയിലായത്. ഈ കേസിൽ ഇനിയും അഞ്ചുപേരെക്കൂടി പിടികിട്ടാനുണ്ട്.തിരുവോണനാളിൽ മോന്താൽ ട്രെയിൻ കഫെക്ക് സമീപം വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലും കൂട്ടത്തല്ലിലും കലാശിച്ചത്. കാറിലെത്തിയ ഒളവിലത്തെ സംഘം ബൈക്കിലെത്തിയ അഴിയൂർ കോറോത്ത് റോഡിലെ പടിക്കൽ ഹൗസിൽ ടി.പി.അദ്വൈതിനെ (19) മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ ചൊക്ലി പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement