പഠിച്ച സ്കൂളിലെ അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു മലപ്പുറത്ത്‌ പൂര്‍വവിദ്യാർത്ഥി അറസ്റ്റിൽ


മലപ്പുറം: പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചിപ്പിച്ച പൂര്‍വവിദ്യാർത്ഥി അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജ ഫേക്ക് അക്കൌണ്ട് ഉണ്ടാക്കിയാണ് ഇയാൾ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അധ്യാപികമാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രം എടുത്താണ് മോര്‍ഫ് ചെയ്തത്.

ഇയാളുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജമായ അക്കൗണ്ടിലൂടെ അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനുമാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. വ്യാജമായ ഈ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്സ് ഉണ്ട്. മറ്റാരുടെയെങ്കിലും പ്രേരണയോ സഹായമോ ഇക്കാര്യത്തിൽ പ്രതിക്കു ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. പുതുതായി ചാർജെടുത്ത മലപ്പുറം അഡീഷണൽ എസ്.പി.പി.എം. പ്രദീപുമാറിന് ലഭിച്ച പരാതിയിലാണു ഉടനടി നടപടിയുണ്ടായത്

Post a Comment

Previous Post Next Post

Join Whatsapp

Advertisement