സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ


നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ, നടനും കൂടിയായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പതിനാറ് വയസ് മാത്രം പ്രായമുള്ള, പ്ലസ് ടു വിദ്യാർത്ഥിനിയായ മീരയാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെയാണ് മീരയെ റൂമിന്റെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ടെത്തിയ ഉടൻതന്നെ ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യയെന്നാണ് നിഗമനം. ഇതിനായി ചികിത്സ തേടിയിരുന്നതായും പറയപ്പെടുന്നു

Post a Comment

Previous Post Next Post

Join Whatsapp

Advertisement