കനത്ത മഴയിൽഇരിട്ടിസെന്റ്. ജോസഫ്ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു


ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി സെന്റ്. ജോസഫ് ദേവാലയത്തിന് മുന്നിലെ വലിയ കരിങ്കൽ ഭിത്തി ദേവാലത്തിലേക്കുള്ള വഴിയിലേക്ക് തകർന്നുവീണു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. പാർക്കിങ് സൗകര്യത്തിനായി പുതുതായി തീർത്ത 5 മീറ്ററിനും മുകളിൽ ഉയരം വരുന്ന കരിങ്കൽ ഭീത്തിയാണ് ശക്തമായ മഴയിൽ ഏകദേശം പൂർണ്ണമായും തകർന്നു വീണത്. 8 ലക്ഷത്തോളം രൂപ ചിലവുചെയ്ത് പുതുതായി നിർമ്മിച്ച ഭിത്തിയാണ് നിർമ്മാണം പൂർത്തിയായി ഉടൻ തന്നെ മഴയിൽ തകർന്നുവീണത്. അപകടം നടന്നപ്പോൾ കനത്ത ആയതുകൊണ്ട് സമീപത്തു വാഹങ്ങളോ മറ്റ് കെട്ടിടങ്ങളും ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവായി 

Post a Comment

Previous Post Next Post

Join Whatsapp

Advertisement