മുഴപ്പിലങ്ങാട് : കായിക ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച മുഴപ്പിലങ്ങാട് നായനാര്‍ ഇൻഡോര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങി.
ഏതാനും മിനുക്കുപണികള്‍ക്കൂടി നടന്നുകൊണ്ടിരിക്കുകയാണ്. മുഴപ്പിലങ്ങാട് കുളംകടവ് റോഡില്‍ കച്ചേരിമട്ട സ്‌റ്റേഡിയത്തോട് ചേര്‍ന്നാണ് ഇൻഡോര്‍ സ്‌റ്റേഡിയവും നിര്‍മിച്ചിരിക്കുന്നത്.
10ന് മണ്ഡലം എം.എല്‍.എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ധര്‍മടം നിയോജക മണ്ഡലത്തിലെ പ്രഥമ സ്റ്റേഡിയം കൂടിയാണിത്.
ഒരേ സമയം രണ്ട് ബാഡ്മിന്റണ്‍, വോളിബാള്‍ മത്സരങ്ങള്‍ കളിക്കാൻ കഴിയും. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച സ്റ്റേഡിയത്തിനകത്ത് ക്ലോക്ക് റൂം, ശുചിമുറി സംവിധാനത്തോടൊപ്പം 250 പേര്‍ക്ക് കളി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2018ല്‍ നിര്‍മാണം ആരംഭിച്ച പ്രവൃത്തി 1.36 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്.
Post a Comment